Posts

Showing posts from November, 2017

A LOVE-LESS LETTER

           ഓർമ്മിച്ചെടുക്കാൻ വൈകിയ ഇടങ്ങളിൽ നിന്നാണ് സ്നേഹ വിടവുകൾ കണ്ടെത്തുന്നത്. സ്നേഹമെന്നാൽ ഓർമ്മ എന്ന് ചുരുക്കേണ്ടി വരുമോ ? കിടക്കുമ്പോഴും  തിന്നുമ്പോഴും നടക്കുമ്പോഴും ഒക്കെയും തികട്ടി വരുന്ന ഓർമ്മ. ഇന്നലെ പറഞ്ഞ വാക്കിന്റെ ഓർമ്മ . നാളേക്ക് കാത്തുവച്ച ജീവിതത്തിന്റെ ഓർമ്മ. കുറ്റിയിൽ കെട്ടിയിട്ട പശുവിനെ പോലെയെന്ന് ഞാൻ പ്രണയത്തെപ്പറ്റി പറഞ്ഞാൽ നീ കോപിക്കുമോ ? ചുവക്കുവാൻ അതിരുകളില്ലാതെ ഒഴുകുന്നവൻ്റെ അസ്തമയ ചുവപ്പാണ് സ്നേഹം .പിന്നീട് എപ്പോഴും അസ്തമയം തന്നെ. തിരക്കിട്ടെഴുതുന്ന  അക്ഷരങ്ങളിലെ വിടവുകൾ പോലെ ശൂന്യതകൾ. ശൂന്യതകൾ നിറക്കുന്നതാവണം നമ്മൾ. ഒന്നുമില്ലായ്കയിൽ നിന്നും 'എന്തോ ഉണ്ട്' എന്ന തോന്നലിന്റെ സാരിത്തുമ്പു ചുറ്റി കുട്ടികളെപ്പോലെ സ്ഥലമറിയാതെ കയറി ചെല്ലുന്നവർ. ആരുടെയെങ്കിലും ആരോ ആകുമ്പോൾ അര്ഥമില്ലകയ്ക്കു  അർത്ഥം വരുമെന്നരുടെയോ വചനങ്ങളാണോ ഈ സാഹസത്തിലേക്കു നമ്മളെ തള്ളി വിട്ടിട്ടുണ്ടാവുക.ചിലരുടെ പ്രണയം മൂക്ക് കയറിട്ട കാളയെപ്പോലെയാണ് . മറ്റു ചിലരുടത്തു ഇരുട്ട് നിറഞ്ഞ വീട്ടിന്റെ മേൽക്കൂരയിലെ വെട്ടം കടത്തുന്ന വിടവ് പോലെ.     ...