Posts

Showing posts from June, 2016
മുലകളിൽ മുള്ളുള്ള പെണ്ണുങ്ങളുടെ... അവരുടെ യോനികളിൽ വിടരുന്ന പൂക്കൾക് കാരിരുമ്പിന്റെ മണമാണെന്ന്, തുരുമ്പിനറ്റത്ത് തീണ്ടാരി തീവണ്ടികളുടെ വാകപ്പൂക്കൾ മെയ്‌  മാസമാകാൻ കാത്തു നില്കാതെ പൂക്കാറുണ്ടെന്നു... ആ പൂക്കളിലൂടെ  ഗര്ഭ പാത്രത്തിലേക്ക്  തിരിച്ചു കയറാൻ രാത്രിവണ്ടി കയറുന്ന പുല്ലിംഗങ്ങളുണ്ടെന്നു ... വിരലിലൊന്നിനെ പുല്ലിംഗമാക്കമെന്നും ഒറ്റയ്ക്ക്  ഉന്മാദത്തിന്റെ കുന്നു കയറാമെന്നും അറിയാത്ത ...അറിയാത്ത... 'അവരുടെ' ചേഷ്ടകൾ കണ്ടവർ പൊട്ടിച്ചിരിക്കാറുണ്ടെന്നു ആരോ പറഞ്ഞു ആരോ പറഞ്ഞു ഞാനറിഞ്ഞു...
ഉറപ്പ് ? എന്തിന് ? പ്രതീക്ഷിക്കാതിരുന്നാൽ പോരെ മതി , പക്ഷെ ... ഈ സ്നേഹത്തിന്റെ നീറ്റലുകൾ ? നീറ്റലുകളില്ലാതെയുമാകാല്ലോ ഓ ... ശ്രമിക്കണം ആരാണെന്നാണ്‌ വിചാരം ? ആരുമല്ലെന്ന് അറിയാം ഇത്രയും വികാരം കൊള്ളേണ്ടതില്ല ഉള്ളു നിറയെ ചുവപ്പായിപ്പോയി ചുവപ്പിനു പുറത്തു അവകാശമില്ല ...അറിയില്ലേ ? കെട്ടിവച്ചുകൂടെ ?  വയറിനടിയിലെ  ചുവപ്പ് നിക്കണില്ല ഓ ...അതൊക്കെ പഴയ കഥയല്ലേ വിട്ടു പോകുമോ ? അതിനു നമ്മൾ ഒട്ടിയില്ലല്ലോ ? അപ്പൊ പോകുമല്ലേ ? അങ്ങനെ പറഞ്ഞില്ല ... ജീവിക്കാൻ പഠിച്ചു കൂടെ ? ആ പഠിക്കണം അപ്പൊ ഇഷ്ടമാണല്ലോ ല്ലേ ? .....