ഉറപ്പ് ?

എന്തിന് ? പ്രതീക്ഷിക്കാതിരുന്നാൽ പോരെ

മതി , പക്ഷെ ... ഈ സ്നേഹത്തിന്റെ നീറ്റലുകൾ ?
നീറ്റലുകളില്ലാതെയുമാകാല്ലോ
ഓ ... ശ്രമിക്കണം

ആരാണെന്നാണ്‌ വിചാരം ?
ആരുമല്ലെന്ന് അറിയാം

ഇത്രയും വികാരം കൊള്ളേണ്ടതില്ല
ഉള്ളു നിറയെ ചുവപ്പായിപ്പോയി

ചുവപ്പിനു പുറത്തു അവകാശമില്ല ...അറിയില്ലേ ? കെട്ടിവച്ചുകൂടെ ?
 വയറിനടിയിലെ  ചുവപ്പ് നിക്കണില്ല
ഓ ...അതൊക്കെ പഴയ കഥയല്ലേ

വിട്ടു പോകുമോ ?
അതിനു നമ്മൾ ഒട്ടിയില്ലല്ലോ ?

അപ്പൊ പോകുമല്ലേ ?
അങ്ങനെ പറഞ്ഞില്ല ... ജീവിക്കാൻ പഠിച്ചു കൂടെ ?
ആ പഠിക്കണം

അപ്പൊ ഇഷ്ടമാണല്ലോ ല്ലേ ?
.....

Comments

Popular posts from this blog

A LOVE-LESS LETTER