Posts

Showing posts from November, 2018
ഒരു ചിറകടി കാതിൽ ഉതിർന്നു വീഴുന്ന ശ്വാസം ഏതു വാക്കിനാലാണ് ഇനി നമ്മളെ കൂട്ടിച്ചേർക്കുന്നത്‌ വാക്കുകളൊക്കെയും തുരുമ്പെടുത്തില്ലേ ഓര്മകളൊക്കെയും ഇരുൾ മൂടിയില്ലേ ഇന്നലെ ബലാൽക്കാരം ചെയ്യപ്പെട്ടവളുടെ മുഖം ഏതു പത്രമാണ് ഇന്ന് ഓർമ്മിക്കുന്നത് എല്ലാ ദിവസവും ആ ദിവസത്തിന്റേതു മാത്രമാണ് മരിച്ചു പോയവരെ ആ ദിവസത്തിന്റെ തീവ്രതയോടെ പിന്നെപ്പോഴാണ് നാം ഓർത്തെടുക്കുന്നത്‌ അതിനു ശേഷം അത്രയും തീവ്രത എവിടിന് ചോദിച്ചു വാങ്ങും അല്ലെങ്കിലും വളർത്തിയെടുത്ത തീവ്രതകളെ വെട്ടിയൊതുക്കലല്ലേ നമ്മുടെ പ്രിയ വിനോദം

ഋതു

മരമലിഞ്ഞു ഇല തളിർത്തു പൂ കിളിർത്തു ഉതിർന്നുതിർന്നുവീണ പോലെ ഉരുകിയുരുകി വാക്കുകൾ പൊഴിഞ്ഞ കവിതകൾ കുതിർന്ന നോവുകൾ പടർന്ന ചുവരുകൾ അടർന്ന കൂടുകൾ പിടഞ്ഞെണീറ്റു നിന്ന പോലെ അലയിലാടി ചിരിയുതിർത്തു അലഞ്ഞലഞ്ഞു വാടി വാടി കുനിഞ്ഞ  പോലെ ചുവപ്പതിർത്തി മഞ്ഞയിലകൾ കാറ്റിലെല്ലാം പൂവിതളുകൾ ചാഞ്ഞ കാറ്റ് ചരിഞ്ഞ നോട്ടം ഇപ്പോളിറങ്ങി പോകുമെന്ന് പൂക്കൾ മണം വസന്തമിങ്ങനെ പടർന്നു കയറുമ്പോൾ ശിശിരമിങ്ങനെ കാത്തിരിപ്പ് ഉതിർന്നു വീണ മൊഴികളങ്ങിനെ ഇടറി വീണ വഴികളിങ്ങനെ പുഴുത്തിലകൾ മഞ്ഞയായ് ചിരിച്ചുണർന്ന മരച്ചുവടും വീണ്ടും വീണ്ടും വന്നിടാമെന്ന അരുമ വാഗ്ദാനവും പല നിറങ്ങളിൽ ചേർന്നലിഞ്ഞു പോകുന്നതെന്ന കാര്യവും നേർത്ത നേർത്ത സന്ധ്യകളിൽ പകലമർന്നു ഇരുളടർന്നു തിരി കൊളുത്തി നിറഞ്ഞറിഞ്ഞു വഴുതി വഴുതി ശ്വാസവും ...