ഒരു ചിറകടി കാതിൽ
ഉതിർന്നു വീഴുന്ന ശ്വാസം
ഏതു വാക്കിനാലാണ് ഇനി നമ്മളെ കൂട്ടിച്ചേർക്കുന്നത്
വാക്കുകളൊക്കെയും തുരുമ്പെടുത്തില്ലേ
ഓര്മകളൊക്കെയും ഇരുൾ മൂടിയില്ലേ
ഇന്നലെ ബലാൽക്കാരം ചെയ്യപ്പെട്ടവളുടെ മുഖം ഏതു പത്രമാണ് ഇന്ന് ഓർമ്മിക്കുന്നത്
എല്ലാ ദിവസവും ആ ദിവസത്തിന്റേതു മാത്രമാണ്
മരിച്ചു പോയവരെ ആ ദിവസത്തിന്റെ തീവ്രതയോടെ പിന്നെപ്പോഴാണ് നാം ഓർത്തെടുക്കുന്നത്
അതിനു ശേഷം അത്രയും തീവ്രത എവിടിന് ചോദിച്ചു വാങ്ങും
അല്ലെങ്കിലും വളർത്തിയെടുത്ത തീവ്രതകളെ വെട്ടിയൊതുക്കലല്ലേ നമ്മുടെ പ്രിയ വിനോദം
Comments
Post a Comment