ഋതു

മരമലിഞ്ഞു
ഇല തളിർത്തു
പൂ കിളിർത്തു
ഉതിർന്നുതിർന്നുവീണ പോലെ

ഉരുകിയുരുകി വാക്കുകൾ
പൊഴിഞ്ഞ കവിതകൾ
കുതിർന്ന നോവുകൾ
പടർന്ന ചുവരുകൾ
അടർന്ന കൂടുകൾ


പിടഞ്ഞെണീറ്റു നിന്ന പോലെ
അലയിലാടി ചിരിയുതിർത്തു
അലഞ്ഞലഞ്ഞു
വാടി വാടി കുനിഞ്ഞ  പോലെ


ചുവപ്പതിർത്തി
മഞ്ഞയിലകൾ
കാറ്റിലെല്ലാം പൂവിതളുകൾ
ചാഞ്ഞ കാറ്റ് ചരിഞ്ഞ നോട്ടം
ഇപ്പോളിറങ്ങി പോകുമെന്ന്
പൂക്കൾ മണം

വസന്തമിങ്ങനെ
പടർന്നു കയറുമ്പോൾ
ശിശിരമിങ്ങനെ കാത്തിരിപ്പ്

ഉതിർന്നു വീണ മൊഴികളങ്ങിനെ
ഇടറി വീണ വഴികളിങ്ങനെ
പുഴുത്തിലകൾ മഞ്ഞയായ് ചിരിച്ചുണർന്ന
മരച്ചുവടും
വീണ്ടും വീണ്ടും വന്നിടാമെന്ന
അരുമ വാഗ്ദാനവും

പല നിറങ്ങളിൽ
ചേർന്നലിഞ്ഞു പോകുന്നതെന്ന
കാര്യവും
നേർത്ത നേർത്ത
സന്ധ്യകളിൽ

പകലമർന്നു ഇരുളടർന്നു
തിരി കൊളുത്തി
നിറഞ്ഞറിഞ്ഞു
വഴുതി വഴുതി
ശ്വാസവും ...

Comments

Popular posts from this blog

A LOVE-LESS LETTER