Posts

Showing posts from May, 2016
കോർണിയ മാറ്റിവച്ച് നിന്നെ എന്റെ കണ്ണുകളിൽ നിന്ന് അടർത്തിയെടുക്കും നിന്റെ നാറ്റം പോകാൻ ഒന്ന് സോപ്പിട്ടു കുളിച്ചാൽ മതിയാകും പിന്നെ കിനാവുകൾ  അത്ഉപ്പിലിട്ടു വച്ചാൽ മതി വേരോടെ കരിഞ്ഞു പോയ്കോളും തൊട്ടുരുമ്മലുകലൊക്കെ Dettol ഇട്ടാൽ പോകവുന്നതെയുള്ളൂ തികട്ടി വരുന്ന ഓര്മകളോ അത് കവറിൽ കെട്ടി അയല്കാരന്റെ പറമ്പിലിട്ടെക്കാം പിന്നെയുള്ളതാ ഒടുക്കത്തെ സ്വപ്നങ്ങൾ പിഴച്ചു പെറ്റവയല്ലെ ...വല്ല അനാഥാലയത്തിലും ...
എഴുത്ത് : മനസുണ്ടെന്നു ചിന്തിക്കുന്നവന്റെ ചിന്താ കുഴപ്പങ്ങളിലൊന്നാണ്‌ നാവിട്ടു കുടഞ്ഞിട്ടും തെറിച്ചു തീരാത്ത മുകുളങ്ങളുടെ ഉപ്പും എരിവും മധുരവുമാണ് ചലമൊപ്പി മാറ്റുമ്പോഴേക്കും  പുതുതായി മുളക്കുന്ന പുണ്ണുകൾ പൂക്കുന്ന ഉദ്യാനമാണ് ഓറഞ്ച്  നീട്ടി പ്രതികാര മധുരം ആശുപത്രിയിൽ നുണയാൻ വന്ന എതിരാളിയാണ് ഒറ്റത്തട്ടിന് പുറത്തേക്കു പോകാത്ത വളയാൻ മടിക്കുന്ന തേരട്ടയുടെ   ചുവപ്പു കാലിൻ  അരിപ്പാണ് അടുത്ത നേരത്തേക്ക് കഴിക്കാൻ വച്ച വികാരങ്ങളുടെ വഴി തെറ്റിയ പാച്ചിലിൽ പുളിച്ചു നാറുന്ന കറികളാണ് ഒരുമ്മയിൽ നിര്താവുന്നതിനെ  പ്രണയമെന്നു പേരിട്ട വിഡ്ഢിത്തിന്റെ  ആനകൾ നാലുകാലിൽ എഴുന്നള്ളിച്ച  മണ്ടത്തരമാണ് മീനിനെ ചൂണ്ടയാക്കിയും   ചൂണ്ടയെ മീനക്കിയും മീൻ പിടിത്തക്കാരനെ തെറ്റിദ്ധരിപ്പിച്ചു പുഴയിലേക്ക് ഉന്തിയിടുന്ന പ്രതിഭാസമാണ് വേഴ്ചക്ക് മുമ്പേ നിലവിളിക്കുന്ന പൊട്ടത്തി പെണ്ണിന്റെ കിതപ്പാണ് തുടക്കുമ്പോൾ മൂലയിലൊട്ടിയ   മുടിനാരിന്റെ എതിര്പാണ് ഒട്ടിച്ച പൊട്ടിന്റെ പാടുകൾ സൗന്ദര്യമായി കാണുന്ന കണ്ണാടിയുടെ നെഗളിപ്പാണ് നിനക്കില്ലാത്തതൊക്കെയും  എനിക്കുണ്ടെ...
നിരാശകൾ അത് മാത്രമായി അവസാനിക്കുമ്പോൾ അത് ഒരുവന്റെ അവസാനമാണ് ...എല്ലാ ഇലകളും കൊഴിച്ചു ഒടുവിൽ ചുവന്ന പൂക്കൾ വിടര്തുന്ന വാക മരതെപ്പോലെയാണ് ചിലരുടെ നിരാശകൾ ...... അവ പച്ചയെക്കാൾ തീവ്രമായ ചുവപ്പിനെ ആവാഹിക്കും ... കുത്തി നോവിക്കുന്ന വേനലിനോട് ചിരിക്കും ... വേനൽ കുത്തി നോവിക്കുമ്പോൾ വീണ്ടും ചുവന്നു തുടുക്കും ... ഒടുവിൽ സ്വീകരിക്കുവാൻ ക്ഷമയോടെ കാത്തിരിക്കുന്ന ഗര്ഭാപാത്രത്തിന്റെ ചുവപ്പുമായി കലരും ... വേനൽ ഭോഗിക്കുമ്പോഴും നീറ്റലുകൾ മറന്നു വീണ്ടും ജനിക്കാവുന്ന വാകപ്പൂക്കളെ സ്വപ്നം കാണും ... ജീവിത പച്ചപ്പ്‌ മാഞ്ഞു പോയതിനെ കുറിച്ച് ആവലാതികൾ  ഉതിർക്കാതെ അങ്ങിനെയങ്ങിനെ ...
ഇവിടം ശരീരത്തിന്റെ ലോകം 'ആത്മം' കൊണ്ട് വന്നതെന്തിന് ഇത് 'തല' യുടെ കാലം 'ഹൃദയമവിടെ വക്കുക ഒഴിഞ്ഞു മാറലുകളാറ്റി കുറുക്കുക ഇത് ചാടി വീഴലുകളുടെയും കീഴടക്കലിന്റെയും  വേനൽ ഒളിച്ചു കടത്തുന്ന ഹിംസകൾക്കും ഉദാര മനസിന്റെ പുറം മോടി ഇത് അളവെടുപ്പിന്റെ ലോകം കണക്കു വക്കാനറിയാത്തവന്റെ തോല്വി 'എനിക്ക് വലുതാകാൻ നിന്നെ ചെറുതാക്കിയല്ലേ പറ്റൂ '...
അരൂപിയയൊരു ചായ  കുടിച്ചു വറ്റിച്ചു  തുപ്പിക്കളഞ്ഞതിൽ മുളച്ചുണ്ടായ നഷ്ടങ്ങളുടെ കണക്കിൽ പിഴച്ചുണ്ടായ ചെറു  തോന്നലുകൾ...
തിഥി അറിയിക്കാതെ കടന്നു വന്ന എല്ലാ അനുഭവങ്ങളും എന്റെ പ്രിയ അതിഥികൾ ...