ഇവിടം ശരീരത്തിന്റെ ലോകം
'ആത്മം' കൊണ്ട് വന്നതെന്തിന്
ഇത് 'തല' യുടെ കാലം
'ഹൃദയമവിടെ വക്കുക

ഒഴിഞ്ഞു മാറലുകളാറ്റി

കുറുക്കുക
ഇത് ചാടി വീഴലുകളുടെയും
കീഴടക്കലിന്റെയും  വേനൽ

ഒളിച്ചു കടത്തുന്ന

ഹിംസകൾക്കും
ഉദാര മനസിന്റെ പുറം മോടി

ഇത് അളവെടുപ്പിന്റെ ലോകം

കണക്കു വക്കാനറിയാത്തവന്റെ
തോല്വി
'എനിക്ക് വലുതാകാൻ നിന്നെ ചെറുതാക്കിയല്ലേ പറ്റൂ '...



Comments

Popular posts from this blog

A LOVE-LESS LETTER