അരൂപിയയൊരു
ചായ കുടിച്ചു
വറ്റിച്ചു തുപ്പിക്കളഞ്ഞതിൽ മുളച്ചുണ്ടായ നഷ്ടങ്ങളുടെ
കണക്കിൽ പിഴച്ചുണ്ടായ
ചെറു തോന്നലുകൾ...
Get link
Facebook
X
Pinterest
Email
Other Apps
Comments
Popular posts from this blog
അവനവനെ തിരയുന്നവർക്....... പറഞ്ഞു പയറ്റി കഴിഞ്ഞാൽ പിന്നെ 'ചെയ്തു' പയറ്റും അതും കഴിയുമ്പോൾ അലറി നോക്കും വിളിച്ചു കൂവും 'ഞാൻ' ഇതെന്ന് ... 'ഇതെന്ന്' പിന്നീട് എപ്പോഴോ തേടിത്തുടങ്ങും തീക്കനലുകളെ തണുപ്പിക്കുവാൻ ആ 'ഒന്നിനെ ' കൂടണഞ്ഞവർ കൂടൊഴിയുമ്പോൾ 'ഉള്ളടക്കത്തിന്റെ' വേദന കണ്ണുനീരാകും ഒടുവിൽ ഒഴിഞ്ഞു മാറലുകളിലെത്തി നിൽക്കും കാക്ക നോട്ടങ്ങളിൽ നിന്നു വിസ്താരങ്ങളിൽ നിന്നു സ്നേഹത്തിന്റെ പൂച്ചരോമങ്ങളിൽ നിന്നു പതിയെ ഇല്ലാതാകുന്ന 'ഒന്നാകും ' ഒടുവിൽ സ്വയം മനസിലാകാതെ വരുമ്പോൾ ഒന്നുമില്ലായ്ക കൊണ്ടു കണ്ണെഴുതും
എഴുത്ത് : മനസുണ്ടെന്നു ചിന്തിക്കുന്നവന്റെ ചിന്താ കുഴപ്പങ്ങളിലൊന്നാണ് നാവിട്ടു കുടഞ്ഞിട്ടും തെറിച്ചു തീരാത്ത മുകുളങ്ങളുടെ ഉപ്പും എരിവും മധുരവുമാണ് ചലമൊപ്പി മാറ്റുമ്പോഴേക്കും പുതുതായി മുളക്കുന്ന പുണ്ണുകൾ പൂക്കുന്ന ഉദ്യാനമാണ് ഓറഞ്ച് നീട്ടി പ്രതികാര മധുരം ആശുപത്രിയിൽ നുണയാൻ വന്ന എതിരാളിയാണ് ഒറ്റത്തട്ടിന് പുറത്തേക്കു പോകാത്ത വളയാൻ മടിക്കുന്ന തേരട്ടയുടെ ചുവപ്പു കാലിൻ അരിപ്പാണ് അടുത്ത നേരത്തേക്ക് കഴിക്കാൻ വച്ച വികാരങ്ങളുടെ വഴി തെറ്റിയ പാച്ചിലിൽ പുളിച്ചു നാറുന്ന കറികളാണ് ഒരുമ്മയിൽ നിര്താവുന്നതിനെ പ്രണയമെന്നു പേരിട്ട വിഡ്ഢിത്തിന്റെ ആനകൾ നാലുകാലിൽ എഴുന്നള്ളിച്ച മണ്ടത്തരമാണ് മീനിനെ ചൂണ്ടയാക്കിയും ചൂണ്ടയെ മീനക്കിയും മീൻ പിടിത്തക്കാരനെ തെറ്റിദ്ധരിപ്പിച്ചു പുഴയിലേക്ക് ഉന്തിയിടുന്ന പ്രതിഭാസമാണ് വേഴ്ചക്ക് മുമ്പേ നിലവിളിക്കുന്ന പൊട്ടത്തി പെണ്ണിന്റെ കിതപ്പാണ് തുടക്കുമ്പോൾ മൂലയിലൊട്ടിയ മുടിനാരിന്റെ എതിര്പാണ് ഒട്ടിച്ച പൊട്ടിന്റെ പാടുകൾ സൗന്ദര്യമായി കാണുന്ന കണ്ണാടിയുടെ നെഗളിപ്പാണ് നിനക്കില്ലാത്തതൊക്കെയും എനിക്കുണ്ടെ...
ഓർമ്മിച്ചെടുക്കാൻ വൈകിയ ഇടങ്ങളിൽ നിന്നാണ് സ്നേഹ വിടവുകൾ കണ്ടെത്തുന്നത്. സ്നേഹമെന്നാൽ ഓർമ്മ എന്ന് ചുരുക്കേണ്ടി വരുമോ ? കിടക്കുമ്പോഴും തിന്നുമ്പോഴും നടക്കുമ്പോഴും ഒക്കെയും തികട്ടി വരുന്ന ഓർമ്മ. ഇന്നലെ പറഞ്ഞ വാക്കിന്റെ ഓർമ്മ . നാളേക്ക് കാത്തുവച്ച ജീവിതത്തിന്റെ ഓർമ്മ. കുറ്റിയിൽ കെട്ടിയിട്ട പശുവിനെ പോലെയെന്ന് ഞാൻ പ്രണയത്തെപ്പറ്റി പറഞ്ഞാൽ നീ കോപിക്കുമോ ? ചുവക്കുവാൻ അതിരുകളില്ലാതെ ഒഴുകുന്നവൻ്റെ അസ്തമയ ചുവപ്പാണ് സ്നേഹം .പിന്നീട് എപ്പോഴും അസ്തമയം തന്നെ. തിരക്കിട്ടെഴുതുന്ന അക്ഷരങ്ങളിലെ വിടവുകൾ പോലെ ശൂന്യതകൾ. ശൂന്യതകൾ നിറക്കുന്നതാവണം നമ്മൾ. ഒന്നുമില്ലായ്കയിൽ നിന്നും 'എന്തോ ഉണ്ട്' എന്ന തോന്നലിന്റെ സാരിത്തുമ്പു ചുറ്റി കുട്ടികളെപ്പോലെ സ്ഥലമറിയാതെ കയറി ചെല്ലുന്നവർ. ആരുടെയെങ്കിലും ആരോ ആകുമ്പോൾ അര്ഥമില്ലകയ്ക്കു അർത്ഥം വരുമെന്നരുടെയോ വചനങ്ങളാണോ ഈ സാഹസത്തിലേക്കു നമ്മളെ തള്ളി വിട്ടിട്ടുണ്ടാവുക.ചിലരുടെ പ്രണയം മൂക്ക് കയറിട്ട കാളയെപ്പോലെയാണ് . മറ്റു ചിലരുടത്തു ഇരുട്ട് നിറഞ്ഞ വീട്ടിന്റെ മേൽക്കൂരയിലെ വെട്ടം കടത്തുന്ന വിടവ് പോലെ. ...
Comments
Post a Comment