കുത്തി തിരുമ്പിയതാണ് എന്നിട്ടുമഴുക്ക് പോയില്ലെന്നു അയലത്തെ പെണ്ണുങ്ങള് ചിരി കൊട്ടി ... അലക്കുമ്പോൾ കല്ലിലുരച്ചതാണ് വെള്ളത്തിൽ പലതവണ മുക്കിയതുമാണ് എന്നിട്ടും 'അമ്മ കരഞ്ഞു ഡി സോപ്പ് നന്നായുരക്കെന്നച്ഛനും നനയാതെ നിന്ന ചിരിച്ചു കാണിച്ച മടക്കുകൾ നോക്കി നെടുവീർപ്പുതിർത്തു കോട്ടണായിരുന്നെങ്കിലെന്നു ... സീൽക്കാനോ എന്ന് പല്ലു കടിച്ചു സീല്കാരമുതിർത്തു ബന്ധുക്കൾ സോപ്പിടുമ്പോൾ ഇതെന്താ പാതയാത്തതെന്നു പതഞ്ഞു കഴിഞ്ഞപ്പോൾ ഉരക്കാനാകുമോ എന്ന് കല്ലിന്റെ മൂർച്ചകളിൽ കണ്ണ് പായിച്ചു മുറിയാതെ ഇനിയെന്ത് മാർഗമെന്ന് രണ്ടും കല്പിച്ചു അമ്മ ഉരച്ചപ്പോൾ പുറത്തേക്കെന്നു കരഞ്ഞ നൂലിഴ കണ്ടില്ലെന്നു ചുറ്റുമുള്ളവർ കണ്ണ് ചിമ്മി പിഴിയാതെ അയലിലിട്ടപ്പോൾ ചെളിക്കുത്ത് കണ്ടവരുറക്കെ വിരല് ചൂണ്ടി 'അലക്കിയെടുത്ത അമ്മയെ കല്ലിലിട്ടലക്കുമ്പോൾ 'അമ്മ മുദ്രാവാക്യം "ഇനിയെങ്കിലും നിനക്കൊന്നു.... " ഇനിയെങ്കിലും നിനക്കൊന്നു.... ഇനിയെങ്കിലും നിനക്കൊന്നു.... ഇപ്പോഴും ഒരു മർമരം കേള്കുന്നുണ്ട എന്റെ കട്ടിലിനരികിൽ എന്തെ 'നിനക്കൊരു കോട്ടണായാലെന്ന്"
Posts
Showing posts from 2016
- Get link
- X
- Other Apps
' മുറി ' യാകുന്ന കുളിർ ... കുളിമുറിയിലിട്ടുണക്കിയ തോല് ഉടല് ചുറ്റിയൊഴുകുന്നു ജലധാര ... വെള്ളം ... കണ്ണിലേക്കൊഴിക്കുമ്പോൾ ചത്ത മീനിന്റെ ഹൃദയമെനിക്ക് ഉടലിലേക്കു പകരുമ്പോൾ പ്രണയത്തിലുംഉഴറി വീണ തിരയിളക്കങ്ങൾ പലതു മണക്കുന്നു ഒഴുകി വീണ പച്ചപ്പിൽ ചിതറി വീണ പൊട്ടിച്ചിരികൾ ഇനിയും മുഴുവനായി പടർന്നു കയറാനറിയാത്ത ചില്ലു കൊട്ടാരമാണ് നീ ഉപ്പിന്റെ കവാടം ... മുറിവ് കഴുകുന്ന കുളി ഒഴുകിയ തലമുടിയിൽ പിറന്നു വീണ കാക്കകൾ കരയുന്നു ' മതി ' ഇനി , പുറത്തേക്ക് പുറത്തേക്ക് ... ചിതല് കയറിയ വാതിലിൽ മറന്നു പോകാൻ വെമ്പിയ ഓർമചിത്രം കണ്ണീരു പിറക്കാതെ കുറ്റിയിൽ അന്ന് തട്ടി - വിളി ... ഇനിയെപ്പോഴാണ് ? ഒറ്റക്കൊരു കുതിപ്പിൽ അടഞ്ഞു വീഴുന്ന നില - വിളി " ദേ ഞാനിറങ്ങി " ഉടലിന്റെ വളവുകൾ നാണിപ്പിക്കാതെ നീണ്ടുനിവർന്നു കിടക്കുന്നു തല വഴി കാലിലേക്കിറങ്ങിയ പെരുമ്പാമ്പ് തോർത്തിലൂടെ മാളത്തിലേക്കിഴയുന്നു അനന്തശയനമായിരുന്നു ഉദ്ദേശം ' നീല ' പൊതിയാതുടൽ അസ്പർശ്യത്തിന്റെ ചുവപ്പിൽ കുതിരുന്നു ... സാമ്രാജ്യം ...
- Get link
- X
- Other Apps
അങ്ങിനെയൊരിക്കൽ പടിയിറങ്ങിയതാണ് കറുപ്പ് പകലിൽ തോന്നിയതൊക്കെയും ഇരുട്ടിലില്ലാതാകുമെന്നു തോന്നിയപ്പോൾ പതുക്കെ ഇല്ലാതായ കറുപ്പ് ... ചില നിമിഷങ്ങളിൽ ആ നിമിഷങ്ങളിലേക്കുള്ളത് മാത്രം അല്ലാതെ നിങ്ങൾ അന്വേഷിക്കുന്ന ആ സാധനം ഇവിടെ കിട്ടുകയില്ല എവിടെയെങ്കിലും കിട്ടുമെന്ന് തോന്നിയെങ്കിൽ... അതാ ചില ഹൃദയങ്ങൾ അങ്ങോട്ട് ചെല്ലൂ മൂന്നാം പക്കം ശവം പൊങ്ങുമെന്നുറപ്പാണല്ലോ കണ്ടിട്ടില്ലേ എല്ലുകഷ്ണങ്ങൾ കണ്ണീരായി കവിളിലരിച്ചിറങ്ങുന്നതു സീലിംഗ് ഫാനിൽ തൂങ്ങിയാടുന്നത് അല്ല ഈ നശിച്ച ആർത്തി തുടങ്ങിയ അന്ന് മുതൽ കേറിത്തുടങ്ങിയതാണ് പകല് അന്വേഷിച്ചു ചിലരുടെ കറുപ്പിലേക്കു കറുപ്പിനറ്റം വെളുക്കുമെന്നാരോ പറഞ്ഞിരുന്നു ഉറങ്ങി എണീറ്റപ്പോൾ അറിഞ്ഞു കറുപ്പിനറ്റത്തു തേഞ്ഞു തിരികെ കിട്ടാൻ ഓഫർ കാത്തിരിക്കുന്നത് ഇരുട്ടുകളാണെന്നത് ... പകല് കിട്ടുന്നൊരെ അസൂയ കണ്ണുകൾ പരതി പകല് തരാമെന്നേറ്റവർ രാത്രിയിൽ നിഴലായിപ്പോയി "അല്ല കുട്ട്യേ നിഴൽ കൂത്ത് കാണാനാവും വന്നത് ല്ലേ "എന്ന് ചിലർ ഉത്തരമെല്ലാം സമ്മതമായെടുത്തവർ ഉള്ളിലേക്ക് നോക്കിയില്ല മൗനമേള പൂരിപ്പിച്ചവർ 'എന്നെ ' തികച്ചു' ...
- Get link
- X
- Other Apps
-------------------------------------------- -------------------------------------------- എന്റെ ചെറിയ വര വരകൾക്കുള്ളിലെ വലിയ വര വരഞ്ഞു വരഞ്ഞാണ് നീ എന്നെയും ഞാൻ നിന്നെയും വരഞ്ഞറിഞ്ഞത് വരകൾ തെറ്റിപ്പിരിഞ്ഞു ആസ്ത്ര മുഖം പ്രാപിച്ചപ്പോഴാണ് സമാന്തര രേഖകളുടെ ആവശ്യകതയെപ്പറ്റി ഞാൻ ചിന്തിച്ചു തുടങ്ങിയത്... ------------------------------------------- -------------------------------------------
- Get link
- X
- Other Apps
ചിലതുണ്ട് ... ചിലതുണ്ട് സ്നേഹം പുഴ പോലെ ഒഴുകുന്നത് വേനലിൽ വരളുന്നത് മഴയിൽ കുതിചൊഴുകുന്നത് ചിലതുണ്ട് സ്നേഹം കടൽ പോലെ അകന്നാലും വീണ്ടും കരയത്ത് വന്നുരുമ്മുന്നത് ... ചിലതുണ്ട് അളക്കാതെ ആറ്റിലെറി യുന്നത് ചിലതുണ്ട് പല തുണ്ടങ്ങളായൊതുങ്ങുന്നതു ലാവ പോൽ തിളക്കുന്നത് മുഖം വെളുപ്പിച്ചു ഉള്ളു കറുപ്പിക്കുന്നത് ചിലതുണ്ട് പാഴ് വള്ളി പോലെ പടര്ന്നു കയറുന്നത് പൂവിതളുകൾക്കിടയിൽ നിന്ന് പടമുയര്തുന്നത് ചിലതുണ്ട് പരാദങ്ങളെപ്പോലെ അലയുന്നത് ദംഷ്ട്രകൾ നീട്ടി രക്തമൂറ്റുന്നതു ചിലതുണ്ട് ... മരുഭൂമിയിലാദ്യത്തെ തുള്ളി പോൽ ഉതിര്ന്നു വീഴുന്നത് ചിലതുണ്ട് ചിലതുണ്ട് ' ചില ' തുണ്ട്
- Get link
- X
- Other Apps
ആരുമുണ്ടാകുകയില്ല എന്നത് മരിച്ചവന്റെ ദേഹം കാണുമ്പോൾ ഉണർന്ന് വരുന്ന ഒരു കുത്തലാണ് എന്നുമുണ്ടാകുമെന്നു പറഞ്ഞവർ വാതിലടക്കുമ്പോൾ കത്തുന്ന ഒരു അറ്റവും ആരുമില്ലായ്ക മുളച്ചു പൊന്തുന്ന കോണുകൾ പലതാണ് കല്യാണം കഴിഞ്ഞു പോയവളുടെ കുങ്കുമച്ചെപ്പിൽ മരിച്ചവന്റെ വിളർത്ത ചിരിയിൽ ഒരിക്കലും ഇൻകമിങ് കാൾ ആയി മാറാത്ത ചില നമ്പറുകളിൽ ഒറ്റക്കുകിടന്നു ശീലിക്കാനാജ്ഞാപിക്കുന്ന അച്ഛന്റെ കണ്ണുകളിൽ അച്ഛനോട് ചേർന്നു മാഞ്ഞു പോകുന്ന അമ്മയുടെ തണുത്ത കൈകളിൽ പ്രായോഗികതകളിൽ ഊളിയിട്ടു പോയ സൗഹൃദങ്ങളിൽ നാലു ചുവരിലെ തെളിഞ്ഞു നിൽക്കുന്ന വെളുപ്പിൽ വരച്ചു വരച്ചിട്ടും അക്ഷരമാകാത്ത തൂലികത്തുമ്പിൽ മാസിക കൊത്തിവലിച്ചു ബാഗിന്റെ ശവശരീരത്തിനു കാവലിരിക്കുന്ന തീവണ്ടി യാത്രയുടെ കത്തി മൂർച്ചകളിൽ പുസ്തക മണം തോല്പിക്കുന്ന അത്തറ് മണങ്ങളിൽ മാറ്റിവലിക്കാൻ മറ്റൊരുവന്റെ ചുണ്ടുകൾ തിരയുന്ന ബീഡിക്കുറ്റികളിൽ തലോടുവാൻ ആരുമില്ലാത്ത നിറം മങ്ങിയ വരകളിൽ ഒറ്റക്കു തണുക്കുന്ന ചായ കപ്പിന്റെ നിലവിളികളിൽ 'എന്തൊരു മഴ' എന്നോ 'എന്തൊരു വെയിലെന്നോ' ശബ്ദം താഴ്ത്തി മൂളേണ്ട ചിലയിടങ്ങളിൽ ഒറ്റക്കു നിവർത്തുന്ന പ്രിസ്ക്രിപ്ഷൻ ഷീറ്റു...
- Get link
- X
- Other Apps
അവനവനെ തിരയുന്നവർക്....... പറഞ്ഞു പയറ്റി കഴിഞ്ഞാൽ പിന്നെ 'ചെയ്തു' പയറ്റും അതും കഴിയുമ്പോൾ അലറി നോക്കും വിളിച്ചു കൂവും 'ഞാൻ' ഇതെന്ന് ... 'ഇതെന്ന്' പിന്നീട് എപ്പോഴോ തേടിത്തുടങ്ങും തീക്കനലുകളെ തണുപ്പിക്കുവാൻ ആ 'ഒന്നിനെ ' കൂടണഞ്ഞവർ കൂടൊഴിയുമ്പോൾ 'ഉള്ളടക്കത്തിന്റെ' വേദന കണ്ണുനീരാകും ഒടുവിൽ ഒഴിഞ്ഞു മാറലുകളിലെത്തി നിൽക്കും കാക്ക നോട്ടങ്ങളിൽ നിന്നു വിസ്താരങ്ങളിൽ നിന്നു സ്നേഹത്തിന്റെ പൂച്ചരോമങ്ങളിൽ നിന്നു പതിയെ ഇല്ലാതാകുന്ന 'ഒന്നാകും ' ഒടുവിൽ സ്വയം മനസിലാകാതെ വരുമ്പോൾ ഒന്നുമില്ലായ്ക കൊണ്ടു കണ്ണെഴുതും
- Get link
- X
- Other Apps
അമ്മയുടെ വാർമിഴിക്കറ്റം അടുപ്പു കത്തുന്നു തീക്കനലുത്തുന്നു ഞാൻ മുടി നാരിഴ കീറിയ കുറ്റബോധത്തിനു ഉലുവക്കയ്പ്പ്... ആത്മ രതിയിലായിരുന്നു ഞാൻ അമ്മ ചിരവുന്നു, ഉപ്പുകൾ നീറ്റുന്നു മുറിവുകളിൽ മഞ്ഞളമർത്തുന്നു വെളുത്തുള്ളി ചതക്കുന്നു , കൂടെ ചതയുന്നു വിമ്മിൽ എഴുന്നേറ്റ കുറ്റബോധം അലുമിനിയപാത്രത്തിൽ ഒളിപ്പിക്കുന്നു വാല് മുറിച്ച പല്ലി അമ്മക്ക് കൂട്ടിരിക്കുന്നു അമ്മ മരം... ഞാൻ പല്ലിളിക്കുന്നു കായ് പെറുക്കുന്നു പച്ച മണക്കുന്നു വേരുകളിൽ ഉരസുന്നു ഇല കൊഴിഞ്ഞ തണലിൽ വെള്ളമൊഴിക്കാതെ മുറുമുറുപ്പുമായി ചുരുങ്ങുന്നു തടികൾ പാഠം ഒന്ന് അമ്മ = 'Unconditional Love -തണല് - മരം- കത്തുന്നു അമ്മ ...വീർപ്പുമുട്ടൽ ...കനവ് നിശ്വാസം എന്റെ തത്വശാസ്ത്രത്തിൽ കുത്തുന്നു ചുവക്കുന്നു ചൂലിനറ്റം അമ്മച്ചോര നന്ദിയല്ല എന്റെ നയം കുറ്റബോധമല്ലേ പേറ്റുനോവും അമ്മിഞ്ഞ മണവുമില്ല എങ്കിലും നെടുവീർപ്പിന്റെ താളമുണ്ട് 'അവർക്ക്'
- Get link
- X
- Other Apps
മുലകളിൽ മുള്ളുള്ള പെണ്ണുങ്ങളുടെ... അവരുടെ യോനികളിൽ വിടരുന്ന പൂക്കൾക് കാരിരുമ്പിന്റെ മണമാണെന്ന്, തുരുമ്പിനറ്റത്ത് തീണ്ടാരി തീവണ്ടികളുടെ വാകപ്പൂക്കൾ മെയ് മാസമാകാൻ കാത്തു നില്കാതെ പൂക്കാറുണ്ടെന്നു... ആ പൂക്കളിലൂടെ ഗര്ഭ പാത്രത്തിലേക്ക് തിരിച്ചു കയറാൻ രാത്രിവണ്ടി കയറുന്ന പുല്ലിംഗങ്ങളുണ്ടെന്നു ... വിരലിലൊന്നിനെ പുല്ലിംഗമാക്കമെന്നും ഒറ്റയ്ക്ക് ഉന്മാദത്തിന്റെ കുന്നു കയറാമെന്നും അറിയാത്ത ...അറിയാത്ത... 'അവരുടെ' ചേഷ്ടകൾ കണ്ടവർ പൊട്ടിച്ചിരിക്കാറുണ്ടെന്നു ആരോ പറഞ്ഞു ആരോ പറഞ്ഞു ഞാനറിഞ്ഞു...
- Get link
- X
- Other Apps
ഉറപ്പ് ? എന്തിന് ? പ്രതീക്ഷിക്കാതിരുന്നാൽ പോരെ മതി , പക്ഷെ ... ഈ സ്നേഹത്തിന്റെ നീറ്റലുകൾ ? നീറ്റലുകളില്ലാതെയുമാകാല്ലോ ഓ ... ശ്രമിക്കണം ആരാണെന്നാണ് വിചാരം ? ആരുമല്ലെന്ന് അറിയാം ഇത്രയും വികാരം കൊള്ളേണ്ടതില്ല ഉള്ളു നിറയെ ചുവപ്പായിപ്പോയി ചുവപ്പിനു പുറത്തു അവകാശമില്ല ...അറിയില്ലേ ? കെട്ടിവച്ചുകൂടെ ? വയറിനടിയിലെ ചുവപ്പ് നിക്കണില്ല ഓ ...അതൊക്കെ പഴയ കഥയല്ലേ വിട്ടു പോകുമോ ? അതിനു നമ്മൾ ഒട്ടിയില്ലല്ലോ ? അപ്പൊ പോകുമല്ലേ ? അങ്ങനെ പറഞ്ഞില്ല ... ജീവിക്കാൻ പഠിച്ചു കൂടെ ? ആ പഠിക്കണം അപ്പൊ ഇഷ്ടമാണല്ലോ ല്ലേ ? .....
- Get link
- X
- Other Apps
കോർണിയ മാറ്റിവച്ച് നിന്നെ എന്റെ കണ്ണുകളിൽ നിന്ന് അടർത്തിയെടുക്കും നിന്റെ നാറ്റം പോകാൻ ഒന്ന് സോപ്പിട്ടു കുളിച്ചാൽ മതിയാകും പിന്നെ കിനാവുകൾ അത്ഉപ്പിലിട്ടു വച്ചാൽ മതി വേരോടെ കരിഞ്ഞു പോയ്കോളും തൊട്ടുരുമ്മലുകലൊക്കെ Dettol ഇട്ടാൽ പോകവുന്നതെയുള്ളൂ തികട്ടി വരുന്ന ഓര്മകളോ അത് കവറിൽ കെട്ടി അയല്കാരന്റെ പറമ്പിലിട്ടെക്കാം പിന്നെയുള്ളതാ ഒടുക്കത്തെ സ്വപ്നങ്ങൾ പിഴച്ചു പെറ്റവയല്ലെ ...വല്ല അനാഥാലയത്തിലും ...
- Get link
- X
- Other Apps
എഴുത്ത് : മനസുണ്ടെന്നു ചിന്തിക്കുന്നവന്റെ ചിന്താ കുഴപ്പങ്ങളിലൊന്നാണ് നാവിട്ടു കുടഞ്ഞിട്ടും തെറിച്ചു തീരാത്ത മുകുളങ്ങളുടെ ഉപ്പും എരിവും മധുരവുമാണ് ചലമൊപ്പി മാറ്റുമ്പോഴേക്കും പുതുതായി മുളക്കുന്ന പുണ്ണുകൾ പൂക്കുന്ന ഉദ്യാനമാണ് ഓറഞ്ച് നീട്ടി പ്രതികാര മധുരം ആശുപത്രിയിൽ നുണയാൻ വന്ന എതിരാളിയാണ് ഒറ്റത്തട്ടിന് പുറത്തേക്കു പോകാത്ത വളയാൻ മടിക്കുന്ന തേരട്ടയുടെ ചുവപ്പു കാലിൻ അരിപ്പാണ് അടുത്ത നേരത്തേക്ക് കഴിക്കാൻ വച്ച വികാരങ്ങളുടെ വഴി തെറ്റിയ പാച്ചിലിൽ പുളിച്ചു നാറുന്ന കറികളാണ് ഒരുമ്മയിൽ നിര്താവുന്നതിനെ പ്രണയമെന്നു പേരിട്ട വിഡ്ഢിത്തിന്റെ ആനകൾ നാലുകാലിൽ എഴുന്നള്ളിച്ച മണ്ടത്തരമാണ് മീനിനെ ചൂണ്ടയാക്കിയും ചൂണ്ടയെ മീനക്കിയും മീൻ പിടിത്തക്കാരനെ തെറ്റിദ്ധരിപ്പിച്ചു പുഴയിലേക്ക് ഉന്തിയിടുന്ന പ്രതിഭാസമാണ് വേഴ്ചക്ക് മുമ്പേ നിലവിളിക്കുന്ന പൊട്ടത്തി പെണ്ണിന്റെ കിതപ്പാണ് തുടക്കുമ്പോൾ മൂലയിലൊട്ടിയ മുടിനാരിന്റെ എതിര്പാണ് ഒട്ടിച്ച പൊട്ടിന്റെ പാടുകൾ സൗന്ദര്യമായി കാണുന്ന കണ്ണാടിയുടെ നെഗളിപ്പാണ് നിനക്കില്ലാത്തതൊക്കെയും എനിക്കുണ്ടെ...
- Get link
- X
- Other Apps
നിരാശകൾ അത് മാത്രമായി അവസാനിക്കുമ്പോൾ അത് ഒരുവന്റെ അവസാനമാണ് ...എല്ലാ ഇലകളും കൊഴിച്ചു ഒടുവിൽ ചുവന്ന പൂക്കൾ വിടര്തുന്ന വാക മരതെപ്പോലെയാണ് ചിലരുടെ നിരാശകൾ ...... അവ പച്ചയെക്കാൾ തീവ്രമായ ചുവപ്പിനെ ആവാഹിക്കും ... കുത്തി നോവിക്കുന്ന വേനലിനോട് ചിരിക്കും ... വേനൽ കുത്തി നോവിക്കുമ്പോൾ വീണ്ടും ചുവന്നു തുടുക്കും ... ഒടുവിൽ സ്വീകരിക്കുവാൻ ക്ഷമയോടെ കാത്തിരിക്കുന്ന ഗര്ഭാപാത്രത്തിന്റെ ചുവപ്പുമായി കലരും ... വേനൽ ഭോഗിക്കുമ്പോഴും നീറ്റലുകൾ മറന്നു വീണ്ടും ജനിക്കാവുന്ന വാകപ്പൂക്കളെ സ്വപ്നം കാണും ... ജീവിത പച്ചപ്പ് മാഞ്ഞു പോയതിനെ കുറിച്ച് ആവലാതികൾ ഉതിർക്കാതെ അങ്ങിനെയങ്ങിനെ ...
- Get link
- X
- Other Apps
ഇവിടം ശരീരത്തിന്റെ ലോകം 'ആത്മം' കൊണ്ട് വന്നതെന്തിന് ഇത് 'തല' യുടെ കാലം 'ഹൃദയമവിടെ വക്കുക ഒഴിഞ്ഞു മാറലുകളാറ്റി കുറുക്കുക ഇത് ചാടി വീഴലുകളുടെയും കീഴടക്കലിന്റെയും വേനൽ ഒളിച്ചു കടത്തുന്ന ഹിംസകൾക്കും ഉദാര മനസിന്റെ പുറം മോടി ഇത് അളവെടുപ്പിന്റെ ലോകം കണക്കു വക്കാനറിയാത്തവന്റെ തോല്വി 'എനിക്ക് വലുതാകാൻ നിന്നെ ചെറുതാക്കിയല്ലേ പറ്റൂ '...