അമ്മയുടെ വാർമിഴിക്കറ്റം
അടുപ്പു കത്തുന്നു
തീക്കനലുത്തുന്നു ഞാൻ
മുടി നാരിഴ കീറിയ കുറ്റബോധത്തിനു
ഉലുവക്കയ്പ്പ്...
ആത്മ രതിയിലായിരുന്നു ഞാൻ
അമ്മ ചിരവുന്നു, ഉപ്പുകൾ നീറ്റുന്നു
മുറിവുകളിൽ മഞ്ഞളമർത്തുന്നു
വെളുത്തുള്ളി ചതക്കുന്നു , കൂടെ ചതയുന്നു
വിമ്മിൽ എഴുന്നേറ്റ കുറ്റബോധം അലുമിനിയപാത്രത്തിൽ
ഒളിപ്പിക്കുന്നു
വാല് മുറിച്ച പല്ലി അമ്മക്ക് കൂട്ടിരിക്കുന്നു
അമ്മ മരം...
ഞാൻ പല്ലിളിക്കുന്നു
കായ് പെറുക്കുന്നു
പച്ച മണക്കുന്നു
വേരുകളിൽ ഉരസുന്നു
ഇല കൊഴിഞ്ഞ തണലിൽ
വെള്ളമൊഴിക്കാതെ
മുറുമുറുപ്പുമായി ചുരുങ്ങുന്നു തടികൾ
പാഠം ഒന്ന്
അമ്മ = 'Unconditional Love -തണല് - മരം- കത്തുന്നു
അമ്മ ...വീർപ്പുമുട്ടൽ ...കനവ്
നിശ്വാസം
എന്റെ തത്വശാസ്ത്രത്തിൽ കുത്തുന്നു
ചുവക്കുന്നു ചൂലിനറ്റം
അമ്മച്ചോര
നന്ദിയല്ല എന്റെ നയം
കുറ്റബോധമല്ലേ
പേറ്റുനോവും അമ്മിഞ്ഞ മണവുമില്ല
എങ്കിലും നെടുവീർപ്പിന്റെ താളമുണ്ട് 'അവർക്ക്'
അടുപ്പു കത്തുന്നു
തീക്കനലുത്തുന്നു ഞാൻ
മുടി നാരിഴ കീറിയ കുറ്റബോധത്തിനു
ഉലുവക്കയ്പ്പ്...
ആത്മ രതിയിലായിരുന്നു ഞാൻ
അമ്മ ചിരവുന്നു, ഉപ്പുകൾ നീറ്റുന്നു
മുറിവുകളിൽ മഞ്ഞളമർത്തുന്നു
വെളുത്തുള്ളി ചതക്കുന്നു , കൂടെ ചതയുന്നു
വിമ്മിൽ എഴുന്നേറ്റ കുറ്റബോധം അലുമിനിയപാത്രത്തിൽ
ഒളിപ്പിക്കുന്നു
വാല് മുറിച്ച പല്ലി അമ്മക്ക് കൂട്ടിരിക്കുന്നു
അമ്മ മരം...
ഞാൻ പല്ലിളിക്കുന്നു
കായ് പെറുക്കുന്നു
പച്ച മണക്കുന്നു
വേരുകളിൽ ഉരസുന്നു
ഇല കൊഴിഞ്ഞ തണലിൽ
വെള്ളമൊഴിക്കാതെ
മുറുമുറുപ്പുമായി ചുരുങ്ങുന്നു തടികൾ
പാഠം ഒന്ന്
അമ്മ = 'Unconditional Love -തണല് - മരം- കത്തുന്നു
അമ്മ ...വീർപ്പുമുട്ടൽ ...കനവ്
നിശ്വാസം
എന്റെ തത്വശാസ്ത്രത്തിൽ കുത്തുന്നു
ചുവക്കുന്നു ചൂലിനറ്റം
അമ്മച്ചോര
നന്ദിയല്ല എന്റെ നയം
കുറ്റബോധമല്ലേ
പേറ്റുനോവും അമ്മിഞ്ഞ മണവുമില്ല
എങ്കിലും നെടുവീർപ്പിന്റെ താളമുണ്ട് 'അവർക്ക്'
Comments
Post a Comment