അങ്ങിനെ ഒഴുകുന്നവരുണ്ടാകാം. ഒഴുക്കിന്റെ അനിശ്ചിതത്വങ്ങളിൽ ശൂന്യത യുടെ മണൽ വാരികുഴികൾ അലോസരപ്പെടുത്തുമ്പോൾ പിടിച്ചു നിർത്താൻ അവർ വേരുകൾ അന്വേഷിക്കും. വേരുകളും ജല തുള്ളികളും മാത്രമേ ഉള്ളുവെന്ന് കുറച്ചു നാളുകളെങ്കിലും മരവും പുഴയും വിചാരിക്കും.. പക്ഷെ ഒരുനാൾ അവരുടേതായ ആഗ്രഹങ്ങളുടെ, തീവ്രതകളുടെ കുത്തൊഴുക്കിൽ പുറത്തേക്കും കുതിക്കാനുള്ള വെമ്പലിൽ വേരുകളെ മുഴുവൻ പിഴുതെടുത്തു മരത്തിന്റെ അവസാന ശ്വാസവും കൊണ്ട് പുഴ പോകും. എപ്പോഴായാലും സംഭവിക്കേണ്ടതെന്നു കരുതിയിരിക്കുമെങ്കിലും മരം വേരുകളാൽ കെട്ടിപ്പിടിച്ച ഓരോ തുള്ളി ജലത്തെയും ഓർത്തു നെടുവീർപ്പിടും ... പുഴയുടെ ഋതു മാറ്റങ്ങളോർത്തു കിടക്കുമ്പോഴേക്കും അവസാന വെറും ഒരു പൊങ്ങു തടിയായി വെള്ളത്തിന് മീതെ മരത്തിനു മരിച്ചു കിടക്കേണ്ടി വരും . പുഴയെ കുറ്റപ്പെടുതുന്നതെങ്ങിനെ , അതിനു തന്നെ സഹിക്കാൻ കഴിയാത്ത ഒഴുക്കല്ലേ എന്ന് മരം സ്വയം സമാധാനിക്കും. കണ്ണുകളടക്കും. അപ്പോഴേക്കും പുഴയിൽ ഉപ്പു രസം കലർന്ന് തുടങ്ങിയിട്ടുണ്ടാകും .ഉപ്പു രസം പതിയെ വേരുകളെ പിന്നെ മരത്തിനെ അലിയിച്ചു ആഴങ്ങളിലേക്ക് വിഷാ...
Posts
Showing posts from October, 2018