അങ്ങിനെയൊരിക്കൽ പടിയിറങ്ങിയതാണ് കറുപ്പ്
പകലിൽ തോന്നിയതൊക്കെയും ഇരുട്ടിലില്ലാതാകുമെന്നു
തോന്നിയപ്പോൾ പതുക്കെ ഇല്ലാതായ കറുപ്പ് ...

ചില നിമിഷങ്ങളിൽ ആ നിമിഷങ്ങളിലേക്കുള്ളത് മാത്രം
അല്ലാതെ നിങ്ങൾ അന്വേഷിക്കുന്ന ആ സാധനം ഇവിടെ കിട്ടുകയില്ല
എവിടെയെങ്കിലും കിട്ടുമെന്ന് തോന്നിയെങ്കിൽ...
 അതാ ചില ഹൃദയങ്ങൾ അങ്ങോട്ട് ചെല്ലൂ
മൂന്നാം പക്കം ശവം പൊങ്ങുമെന്നുറപ്പാണല്ലോ

കണ്ടിട്ടില്ലേ
എല്ലുകഷ്ണങ്ങൾ കണ്ണീരായി കവിളിലരിച്ചിറങ്ങുന്നതു
സീലിംഗ് ഫാനിൽ തൂങ്ങിയാടുന്നത്

അല്ല ഈ നശിച്ച ആർത്തി തുടങ്ങിയ അന്ന് മുതൽ കേറിത്തുടങ്ങിയതാണ്
പകല് അന്വേഷിച്ചു  ചിലരുടെ കറുപ്പിലേക്കു

കറുപ്പിനറ്റം  വെളുക്കുമെന്നാരോ പറഞ്ഞിരുന്നു
ഉറങ്ങി എണീറ്റപ്പോൾ അറിഞ്ഞു
കറുപ്പിനറ്റത്തു  തേഞ്ഞു തിരികെ കിട്ടാൻ ഓഫർ കാത്തിരിക്കുന്നത്‌ ഇരുട്ടുകളാണെന്നത് ...

പകല് കിട്ടുന്നൊരെ   അസൂയ കണ്ണുകൾ പരതി
പകല് തരാമെന്നേറ്റവർ രാത്രിയിൽ നിഴലായിപ്പോയി

"അല്ല കുട്ട്യേ നിഴൽ കൂത്ത് കാണാനാവും  വന്നത്  ല്ലേ "എന്ന് ചിലർ
ഉത്തരമെല്ലാം സമ്മതമായെടുത്തവർ ഉള്ളിലേക്ക് നോക്കിയില്ല
മൗനമേള പൂരിപ്പിച്ചവർ 'എന്നെ ' തികച്ചു'

വിട്ട ഭാഗങ്ങൾ മനോഹരമായി പൂരിപ്പിക്കുന്ന മനോഹര പ്രഹേളികയാണിവിടം
കടന്ന് വരൂ , നടന്നു വരൂ , ഇഴഞ്ഞെങ്കിലും വരൂ ...
അങ്ങിനെയല്ല നിങ്ങൾക്കു നിങ്ങളെ തികക്കാനാകൂ 

Comments

Popular posts from this blog

A LOVE-LESS LETTER