എഴുത്ത് ...

എഴുത്ത്



മനസുണ്ടെന്നു ചിന്തിക്കുന്നവന്റെ ചിന്താ കുഴപ്പങ്ങളിലൊന്നാണ്

നാവിട്ടു കുടഞ്ഞിട്ടും തെറിച്ചു തീരാത്ത മുകുളങ്ങളുടെ
ഉപ്പും എരിവും മധുരവുമാണ്

ചലമൊപ്പി മാറ്റുമ്പോഴേക്കും  പുതുതായി മുളക്കുന്ന പുണ്ണുകൾ പൂക്കുന്ന ഉദ്യാനമാണ്

ഓറഞ്ച്  നീട്ടി പ്രതികാര മധുരം ആശുപത്രിയിൽ
നുണയാൻ വന്ന എതിരാളിയാണ്

ഒറ്റത്തട്ടിന് പുറത്തേക്കു പോകാത്ത വളയാൻ മടിക്കുന്ന തേരട്ടയുടെ   ചുവപ്പു
കാലിൻ  അരിപ്പാണ്

അടുത്ത നേരത്തേക്ക് കഴിക്കാൻ വച്ച വികാരങ്ങളുടെ വഴി തെറ്റിയ പാച്ചിലിൽ പുളിച്ചു നാറുന്ന കറികളാണ്

ഒരുമ്മയിൽ നിര്താവുന്നതിനെ  പ്രണയമെന്നു പേരിട്ട വിഡ്ഢിത്തിന്റെ  ആനകൾ നാലുകാലിൽ എഴുന്നള്ളിച്ച  മണ്ടത്തരമാണ്

മീനിനെ ചൂണ്ടയാക്കിയും   ചൂണ്ടയെ മീനക്കിയും മീൻ പിടിത്തക്കാരനെ തെറ്റിദ്ധരിപ്പിച്ചു പുഴയിലേക്ക് ഉന്തിയിടുന്ന പ്രതിഭാസമാണ്

വേഴ്ചക്ക് മുമ്പേ നിലവിളിക്കുന്ന പൊട്ടത്തി പെണ്ണിന്റെ കിതപ്പാണ്

തുടക്കുമ്പോൾ മൂലയിലൊട്ടിയ   മുടിനാരിന്റെ എതിര്പാണ്

ഒട്ടിച്ച പൊട്ടിന്റെ പാടുകൾ സൗന്ദര്യമായി കാണുന്ന കണ്ണാടിയുടെ നെഗളിപ്പാണ്

നിനക്കില്ലാത്തതൊക്കെയും  എനിക്കുണ്ടെന്ന നാട്യത്തിൽ ചേലയഴിക്കാൻ  മടിക്കുന്നൊരു നാടോടി പെണ്ണാണ്

തുറന്നിട്ട ബാഗിന്റെ അറകളിൽ കയ്യിട്ടപ്പോൾ  തറഞ്ഞു കയറിയ
 ബ്ലേഡിന്റെ   മൂര്ച്ചകളിലൊന്നാണ്

മാറ്  മറക്കാനെന്ന  നാട്യത്തിൽ പൊതിഞ്ഞ ഷാളിന്റെ
ഉരസലും തെന്നിമാറലുകളുമാണ്

പറയാതെ പോയ സ്നേഹത്തിന്റെ ചവര്പാണ്  പുളിയാണ്

ആളുമാറി പറഞ്ഞു പോയ പ്രണയാഭ്യാർത്ഥനയുടെ ജാള്യതയും

Comments

Popular posts from this blog

A LOVE-LESS LETTER