വിട...


വിടവിന്റെ കീർത്തനങ്ങളൊരുപിടി
സഞ്ചിയിൽ
വിടരാത്ത പൂവിൽ അടരാത്ത ചില്ലയിൽ
വിട പറഞ്ഞൊഴിയാത്ത സന്ധ്യയിൽ ചിലതുകൾ
വീണു പോകുന്നതു മാധുര്യമോതും

നീലിച്ച നിരാശയിൽ
നിഴൽ വട്ടമില്ലാതെ നീല ഞരമ്പിന്റെ
നിലവത്തഴിയേണ്ട കണക്കുകൾ നിവർത്തുക

മറക്കാതെ മറിയാതെ
ആഴങ്ങളറിയാതെ അഴിയെന്നു പറയാതെ
 മറുപുറം കാണിക്കാതെ
മരുവുന്ന മീനുകൾ അലയുന്ന കടലിൽ
മുങ്ങിയമർന്നു മെല്ലെ മെല്ലെ മരിക്കുക

ചിലവുണ്ട് ചിലതിനു
ചുണ്ടുകൾ വിറക്കാതെ
കണ്ണുകൾ ചുവക്കാതെ 
കൈകൾ വിറക്കാതെ
മറവികൾ ഓർമയിൽ പെയ്തൊഴിയാതെ
ചുവരോർമ്മകളിൽ ചിത്രം വരക്കാതെ
'വിട' കാലിൽ തട്ടിയുലയാതെ
എന്തെന്ന് മനസിലാക്കപ്പെടാതെ
മറയുക മരിക്കുക


Comments

Popular posts from this blog

A LOVE-LESS LETTER